Special Olympics 2018

അവസാനം സ്പെഷ്യൽ ഒളിംപിക്സിന് തിരശ്ശീല വീഴുമ്പോൾ ബോൾ ത്രോയിൽ ഷിജു മൂന്നാം സ്ഥാനവും ,100 മീറ്റർ ഓട്ടത്തിൽ പത്മനാഭനും അഖിലും ടോണിയും യഥാക്രമം മൂന്ന് ,നാല്, നാല് എന്നി ട്രോഫികൾ കരസ്ഥമാക്കി. ഹെൽപിംഗ് ഹാൻസിൻ നിന്ന് പങ്കെടുത്തവരെല്ലാം ട്രോ ഫ്രികൾ കൊണ്ട് അമ്മാനമാടി??…. ഇതൊരു മഹാ വിജയമാണ്… ???ഓടിയും നടന്നും എറിഞ്ഞു മൊക്കെ സമ്മാനം വാങ്ങിയ നമ്മുടെ കുട്ടികളുടെ മാത്രമല്ല, അവർക്കുമ്പേ ഓടിയ, അവർക്കു മുമ്പേ നടന്ന, അവരെറിയും മുമ്പേ എറിഞ്ഞ…. നമ്മുടെ സ്പെഷ്യൽ ടീച്ചേഴ്സിന്റെ കൂടി വിജയമാണ്.. ഓരോ സമ്മാനവും വാങ്ങി ടീച്ചേഴ്സിന്റെ മുമ്പിലെത്തുമ്പോഴുള്ള കുട്ടികളുടെ ഭാവപ്രകടനങ്ങളിലൂടെ അതു വ്യക്തമാകും… പിന്നെ ഇതിനായി പ്രവർത്തിച്ച നമ്മുടെ ഓരോ സ്റ്റാഫ് അംഗങ്ങളും,പ്രത്യേകിച്ച് ഡ്രൈവർ ചേട്ടൻമാരും ആന്റിമാരും ഒട്ടും ചില്ലറക്കാരല്ല. തരക്കിട്ട ഷെളുകൾക്കിടയിലും ഇതിനായി സമയവും സന്ദർഭമൊക്കെ അനുവദിക്കുന്ന മാനേജ്മെന്റ് തന്നെയാണ് ഈ വിജയത്തിന്റെ പ്രൊഡ്യൂസർ… എല്ലാവർക്കും അഭിനന്ദനങ്ങൾ……. ???????????????